മൈക്രോഫിനാൻസ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം

JUNE 19, 2026, 11:00 PM

കൊച്ചി: കേരളം ഏറെ ചർച്ച ചെയ്ത മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ ഔദ്യോഗിക അംഗീകാരം. വിജിലൻസ് ഡയറക്ടർ കുറ്റപത്രം അംഗീകരിച്ച വിവരം അന്വേഷണ സംഘം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.

2014-ൽ വയനാട് എസ്.എൻ.ഡി.പി യൂണിയന് പത്ത് ലക്ഷം രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടിലാണ് ഈ ആദ്യ കുറ്റപത്രം തയ്യാറായിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, ഡോ. എം.എൻ. സോമൻ, വയനാട് എസ്.എൻ.ഡി.പി യൂണിയൻ ഭാരവാഹികൾ, ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് ഈ കേസിലെ പ്രധാന പ്രതികൾ. കേസിൽ അഴിമതി നിരോധന നിയമത്തിലെ  കടുത്ത വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ, കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനായി ഇനി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രോസിക്യൂഷൻ അനുമതി ലഭിക്കേണ്ടതുണ്ട്.

മുതിർന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദൻ 2016-ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

vachakam
vachakam
vachakam

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന്, മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ അന്വേഷണ ചുമതലയുള്ള എസ്.പി (SP) എസ്. ശശിധരനെ മാറ്റുമെന്നും പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും ഹൈക്കോടതി കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടറുടെ അംഗീകാരം ലഭിച്ച വിവരം കോടതിയെ അറിയിച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam