പഴയ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ്  പുതുക്കൽ ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാ‍ർ: ഉത്തരവ്  പ്രാബല്യത്തിൽ

NOVEMBER 20, 2025, 7:38 PM

ദില്ലി: പഴയ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുന്നതിന് 200 ൽ നിന്ന് 25,000 രൂപ വരെ ഫീസ് വർധിപ്പിച്ച കേന്ദ്ര ഉത്തരവ് ഇന്നലെ പ്രാബല്യത്തിലായി. ഉത്തരവ്  പ്രാബല്യത്തിൽ വന്നതോടെ   തിരിച്ചടിയാകുന്നത് ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കുമാണ്. 

 2021ൽ കേന്ദ്രസർക്കാർ ഫീസ് കുത്തനെ വർധിപ്പിച്ചെങ്കിലും വാഹനയുടമകളും കാർ വിൽപനക്കാരും ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. 2025ൽ പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കിയതോടെ പഴയ സ്റ്റേ ഉത്തരവിന് നിയമപിന്തുണ നഷ്ടപ്പെട്ടു.  

ഫിറ്റ്നസ് ടെസ്റ്റിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുമുള്ള ഫീസുകളിലും വർധന ഇങ്ങനെ.

vachakam
vachakam
vachakam

 20 വർഷം പിന്നിട്ട ഓട്ടോറിക്ഷകൾക്കും കാറുകൾക്കും ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിന് 600 രൂപ ആയിരുന്നത് 2000 രൂപയായി. 

15–20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് 600 രൂപയായിരുന്നത് 1000 ആയി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 20 വർഷം കഴിഞ്ഞ ഓട്ടോയ്ക്ക് 200 രൂപയിൽനിന്ന് 7,000 രൂപയാക്കി. 15–20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷയ്ക്ക് 200 രൂപയെന്നത് 3500 രൂപയായി. 20 വർഷം കഴിഞ്ഞ ടാക്സി കാറുകൾക്ക് 200 രൂപയെന്നത് 15,000 രൂപയായി. 15–20 വർഷം പഴക്കമുള്ള ടാക്സി കാറുകൾക്ക് ഫീസ് 200 ൽ നിന്ന് 7500 രൂപയായി. 

 ഹെവി വാഹനങ്ങൾക്ക് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ടെസ്റ്റ് നടത്തുന്നതിനു 1000 രൂപയും ഓട്ടമാറ്റിക് ടെസ്റ്റിങ് കേന്ദ്രം വഴിയുള്ളത് 1500 രൂപയുമായിരുന്നു ഫീസ്. ഇതു രണ്ടും 3000 രൂപയാക്കി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് 20 വർഷം കഴിഞ്ഞ ഹെവി വാഹനങ്ങൾക്ക് 200 രൂപ എന്നത് 25000 രൂപയാകും. 

vachakam
vachakam
vachakam

 15–20 വർഷം പഴക്കമുള്ളവയ്ക്ക് ഇനി 12500 രൂപ അടയ്ക്കണം. പഴക്കം 13–15വർഷമാണെങ്കിൽ 200 എന്നത് 5000 രൂപയാകും. 10 നും 13നും ഇടയിലുള്ള ഹെവി വാഹനങ്ങൾക്ക് 200 രൂപയിൽ നിന്ന് 1000 രൂപയാകും. മീഡിയം വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്നതിന് 1000 എന്നത് 2600 രൂപയായി. 20 വർഷം കഴിഞ്ഞ മീഡിയം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 20,000 രൂപയടയ്ക്കണം. നേരത്തേ 200 രൂപയായിരുന്നു. 15–20 വർഷം പഴക്കമുള്ളവയ്ക്ക് 200ൽ നിന്ന് 10,000 രൂപയായി. 13–15 വർഷക്കാർക്ക് 200ൽ നിന്ന് 5000 രൂപയായി. 10–15 വർഷം പഴക്കമുള്ളവയ്ക്ക് ഫീസ് 200ൽ നിന്ന് 1000 രൂപയാക്കി ഉയർത്തി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam