ദില്ലി: ഹിന്ദു മഹാസഭ താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കി. ഉറൂസ് ആഘോഷം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ആഗ്ര കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.
ഹര്‍ജി മാര്‍ച്ച് നാലിന് ആഗ്ര കോടതി പരിഗണിക്കും.
ഇതിനിടെ വാരാണസി ജില്ലാകോടതി വിധിയുടെ പശ്ചാത്തലത്തിൽ, ഗ്യാൻവാപി മസ്ജിദിലെ അറയിൽ തുടർച്ചയായ മൂന്നാം ദിനവും പൂജ തുടര്‍ന്നു. കനത്ത സുരക്ഷയിലാണ് ഇന്ന് പുലർച്ചെ പൂജ നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്