ആണ്‍ സുഹൃത്തിനോട് സംസാരിച്ച ഒന്‍പതാം ക്ലാസുകാരിയെ അച്ഛനും അമ്മാവനും ചേര്‍ന്ന് നദിയിലേക്ക് എറിഞ്ഞതായി റിപ്പോർട്ട്. കുട്ടിയെ കഴുത്ത് ഞെരിച്ച് യമുനാനദിയിലേക്ക് എറിഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരം. ആഗ്രയിലെ ബംറോളിയിലാണ് സംഭവം.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനും അമ്മാവവനുമെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ആണ് കുട്ടിയെ രക്ഷിച്ചത്. തുടർന്ന് നാട്ടുകാർ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.
പ്രദേശവാസകളായ രാകേഷ് കുമാറും ഗയാ പ്രസാദും 200മീറ്ററോളം നീന്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ ചികിത്സയ്ക്ക് ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് മുന്‍പില്‍ ഹാജരാക്കി. ആണ്‍ സുഹൃത്തിനോട് സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പിതാവും അമ്മാവനും കൂടെ മഫ്ളവര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച ശേഷം നദിയിലേക്ക് എറിയുകയായിരുന്നെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്