ലഖ്നൗ: തലയ്ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി യുപി പോലീസ്.
ഹാപൂർ ജില്ലയിലെ കപൂർപൂരിൽ അർദ്ധരാത്രി നടന്ന ഏറ്റുമുട്ടലിൽ പിടികിട്ടാപ്പുള്ളിയെ വെടിവെച്ചുകൊന്നതായി ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കി.
സംഭാൽ ജില്ലയിലെ അസ്‌മോലി മേഖലയിലെ മനൗട്ട ഗ്രാമവാസിയായ ഹസീൻ എന്ന ഷാതിർ (30) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇരുപത്തിയഞ്ചിലധികം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിരുന്നുവെന്ന് പോലീസ് പറയുന്നു.
മേഖലയിലെ അനധികൃത ഗോവധം തടയാനുള്ള ഓപ്പറേഷനിടെയാണ് വെടിവെപ്പുണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 'ഗോവധം, വധശ്രമം, ഗുണ്ടാ നിയമപ്രകാരമുള്ള കേസുകൾ എന്നിവയുൾപ്പെടെ നിരവധി ഗുരുതരമായ കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയായിരുന്നു ഹസീൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
