മുഖ്താർ അൻസാരി ആശുപത്രിയിൽ; ജയിലിൽ നിന്നും വിഷം നൽകിയെന്ന് ആരോപണം

MARCH 26, 2024, 9:04 AM

യുപിയിലെ ബന്ദ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവനും ബഹുജൻ സമാജ്‌വാദി പാർട്ടി മുൻ എംപിയും എംഎൽഎയുമായിരുന്ന മുഖ്താർ അൻസാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .

മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിലാണെന്നാണ് പുറത്ത് വരുന്ന വിവരം. എന്നാൽ മുഖ്താറിൻ്റെ ആരോഗ്യനിലയെക്കുറിച്ച് അധികൃതർ മൗനം പാലിക്കുകയാണ്.

മുഖ്താർ അൻസാരിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയതിന് രണ്ട് ദിവസം മുമ്പ് ഒരു ജയിലറെയും രണ്ട് ഡെപ്യൂട്ടി ജയിലർമാരെയും സസ്പെൻഡ് ചെയ്തിരുന്നു.

vachakam
vachakam
vachakam

ജയിലിൽ വെച്ച് തനിക്ക് സ്ലോ പോയ്സൺ  നൽകിയെന്ന് മുക്താർ അൻസാരി നേരത്തെ ആരോപിച്ചിരുന്നു. ആരോഗ്യനില വഷളായെന്നും കൃത്യമായ ചികിത്സ നൽകാൻ ഡോക്ടർമാരുടെ സംഘം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആരോപണത്തിന് പിന്നാലെ ഒരു ഫിസിഷ്യനും ഓർത്തോപീഡിക് സ്പെഷ്യലിസ്റ്റ് ഡോക്ടറും ഉൾപ്പെടുന്ന രണ്ട് ഡോക്ടർമാരുടെ പാനൽ ടീമിനെ മുഖ്താറിൻ്റെ പരിശോധനയ്ക്കായി കോടതി ജയിലിലേക്ക് അയച്ചു. പരിശോധനയ്ക്ക് ശേഷം സംഘം രക്തപരിശോധന നടത്തി.

ഭക്ഷണം കഴിക്കാത്തത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടർമാർ ജയിൽ അധികൃതരോട് പറഞ്ഞു. നിലവിൽ ചികിത്സയിലാണ്. മുക്താർ അൻസാരിയുടെ മെഡിക്കൽ റിപ്പോർട്ട് ജയിൽ ഭരണകൂടം കോടതിയിലേക്ക് അയച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam