ലഖ്നൌ: ഉത്തർപ്രദേശിലെ 'യുപി ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്റ്റ് 2004' ഭരണഘടനാവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. അൻഷുമാൻ സിംഗ് റാത്തോഡ് എന്നയാളുടെ റിട്ട് ഹർജിയിലാണ് ലഖ്‌നൗ ബെഞ്ചിന്‍റെ വിധി.
ഈ ആക്റ്റ് മതേതര തത്വങ്ങള്‍ക്ക് എതിരാണെന്ന് ലഖ്‌നൗ ബെഞ്ച് വിധിച്ചു. ജസ്റ്റിസ് വിവേക് ചൗധരി, ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി.
ഇപ്പോൾ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കാൻ കഴിയുന്ന തരത്തിൽ പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്‍റിലെ സുതാര്യതയെ കുറിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ഡിവിഷൻ ബെഞ്ച് ആശങ്ക ഉന്നയിച്ചിരുന്നു. അത്തരം തീരുമാനങ്ങൾ തുല്യ അവസരങ്ങളും മതേതര തത്വങ്ങളും ഉറപ്പാക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.
ഉത്തർപ്രദേശിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. 2023 ഒക്ടോബറിൽ മദ്രസകൾക്കുള്ള വിദേശ ധനസഹായം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്