ഡൽഹി: ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ വിദ്യാർഥികൾ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി ഡൽഹി സർവകലാശാല. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്ന് സർകലാശാല മുന്നറിയിപ്പ് നൽകി.
അക്കാദമിക് തടസങ്ങൾ ഒഴിവാക്കാനാണ് നടപടിയെന്നാണ് സർവകലാശാല പുറത്തിറക്കിയ സർക്കുലറിലുള്ളത്. നിയമ വിരുദ്ധ കൂട്ടായ്മകൾക്കെതിരെയും നിയമപരമായ നടപടികൾ ഉണ്ടായേക്കാമെന്ന സൂചനയും സർക്കുലറിലുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ചാണ് ഉത്തരവെന്ന് അധികൃതർ വ്യക്തമാക്കി.പ്രതിഷേധത്തിൻ്റെ ഭാഗമായെന്ന് അറിഞ്ഞാൽ പഠന കാര്യങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാമെന്നും അറിയിപ്പുണ്ട്. വിദ്യാർഥികൾക്ക് മാത്രമല്ല അധ്യാപകർക്കും സമരത്തിൽ പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.