ഇന്ത്യ എഐ മിഷന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

MARCH 8, 2024, 1:08 PM

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ത്യ എഐ മിഷന് അംഗീകാരം.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതിക്കായി അഞ്ച് വര്‍ഷത്തേക്ക് 10,371.92 കോടി രൂപ അനുവദിച്ചു.

ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ (ഡിഐസി) ഇന്ത്യ എഐ ഇന്‍ഡിപെന്‍ഡന്റ് ബിസിനസ് ഡിവിഷന്‍ ആണ് ദൗത്യം നടപ്പാക്കുന്നത്. നിര്‍മിത ബുദ്ധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, ഇന്ത്യക്കായി നിര്‍മിത ബുദ്ധി പ്രവര്‍ത്തിപ്പിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദേശീയ എഐ സംവിധാനം വികസിപ്പിക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം തുടങ്ങിയവയാണ് ലക്ഷ്യം.

നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകളെ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കും. ഇതിനായി നിര്‍മിത ബുദ്ധി മാര്‍ക്കറ്റ് പ്ലേസ് രൂപകല്‍പന ചെയ്യും. ഇന്ത്യ എഐ ഇന്നൊവേഷന്‍ സെന്റര്‍ സ്ഥാപിക്കും. എഐ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള തടസങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യ എഐ ഫ്യൂച്ചര്‍ സ്‌കില്‍ രൂപീകരിക്കും. സുരക്ഷ എഐ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കും തുടങ്ങി വിവിധ ഘടകങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam