ചെന്നൈ: സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം അനുവദിക്കുന്നതിലെ കേന്ദ്രസർക്കാരിൻ്റെ വിവേചനത്തിനെതിരെ തമിഴ്നാട് യുവജന കായിക മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ.
മോദി 28 പൈസയുടെ പ്രധാനമന്ത്രിയാണെന്നും തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ മാത്രമേ മോദിയുടെ സന്ദർശനം നടക്കുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നികുതിയായി നല്‍കുന്ന പണത്തിൽ 28 പൈസ മാത്രമാണ് കേന്ദ്രം തിരികെ നല്‍കുന്നത്. എന്നാൽ, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുല്‍ നികുതി അനുവദിക്കുന്നുണ്ടെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു.
രാമനാഥപുരത്തും തേനിയിലും നടന്ന റാലികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരേ വിമർശനം ഉന്നയിച്ചത്.
കുടുംബാധിപത്യം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് ഡിഎംകെ എന്നാണ് ബിജെപി ഞങ്ങളെ വിമര്‍ശിക്കുന്നത്. അത് ഞാന്‍ അംഗീകരിക്കുന്നു. കാരണം, തമിഴ്‌നാട് മുഴുവന്‍ കരുണാനിധിയുടെ കുടുംബമാണ്, ഉദയനിധി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്