ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ലാൻസ് നായ്‌ക് പ്രിത്‌പാൽ സിങ്, ശിപായ് ഹർമിന്ദർ സിങ് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർച്ചയായ ഒൻപതാം ദിവസത്തിലേക്ക് കടന്ന ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്.
അതേസമയം മേഖലയിൽ നടന്ന സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റവും നീണ്ട ഏറ്റുമുട്ടലുകളിൽ ഒന്നായി ഇത് മാറി. 'വീരചരമം പ്രാപിച്ച ജവാന്മാരുടെ ധൈര്യം എന്നും ഞങ്ങളെ പ്രചോദിപ്പിക്കും. ഇന്ത്യൻ സൈന്യം ജവാന്മാരുടെ കുടുംബങ്ങൾക്കൊപ്പം. ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഓപ്പറേഷൻ അഖൽ തുടരുകയാണ്,' എന്നാണ് ചിനാർ കോർപ്സ് ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്