പുതുച്ചേരി: തമിഴകം വെട്രി കഴകം പുതുച്ചേരിയിൽ നടത്തുന്ന പൊതുയോഗം ചൊവ്വാഴ്ച നടക്കും. പുതുച്ചേരിയിലെ പഴയ തുറമുഖത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് യോഗത്തിന് അനുമതി നൽകിയത്.
അതേസമയം, പൊതുയോഗം നടത്തുന്നതിന് പൊലീസ് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. വിജയ് എത്തുന്ന സമയം കൃത്യമായി അറിയിക്കണമെന്ന് നിബന്ധനയിൽ പറയുന്നു. പൊതുയോഗത്തിൽ പങ്കെടുക്കാൻ 5000 പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ പേർ എത്താൻ പാടില്ല. ക്യു ആർ കോഡ് ഉപയോഗിച്ച് മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുന്നത്.
കൂടാതെ ഗർഭിണികൾ, കുട്ടികൾ, പ്രായമേറിയവർ എന്നിവർ പൊതുയോഗത്തിൽ പങ്കെടുക്കരുതെന്നും നിബന്ധനയിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ടിവികെ ഒരുക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
