ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പേരെടുത്ത് വിമർശിച്ച് ടിവികെ അധ്യക്ഷൻ വിജയ് രംഗത്ത്. പ്രതിസന്ധിയിലായ തമിഴ് ജനതയെ കാണാതെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിദേശത്തേക്ക് കടന്നുവെന്നായിരുന്നു വിജയുടെ വിമർശനം.
ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ പരിഹാരം കാണേണ്ട മുഖ്യമന്ത്രി അടിക്കടി വിദേശത്ത് പോകുന്നതിനെയാണ് വിജയ് പ്രധാനമായും വിർമശിച്ചത്. സംസ്ഥാനത്തിനുള്ള വിദേശ നിക്ഷേപത്തിനായാണോ അതോ വിദേശത്ത് കുടുംബത്തിന്റെ നിക്ഷേപത്തിനാണോ സന്ദർശനം എന്നായിരുന്നു വിജയ് ചോദിച്ചത്.
അതേസമയം തീരദേശ ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുംവരെ കൂടെ നിൽക്കുമെന്നും നാഗപട്ടണത്തെ റാലിയിൽ വിജയ് ഉറപ്പു നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാം ഘട്ട പര്യടനമാണ് തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
