ന്യൂഡെല്‍ഹി: ഇന്ത്യയെ ലക്ഷ്യമിട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍െ അധിക താരിഫുകളും നടപടികളും 'അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന്' ഇന്ത്യ. ഇന്ത്യയ്‌ക്കെതിരെ ട്രംപ് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് രൂക്ഷമായ പ്രതികരണം. ഇന്ത്യന്‍ സര്‍ക്കാര്‍ 'ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍' നീങ്ങുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
'ഞങ്ങളുടെ ഇറക്കുമതി വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെയാണ് ചെയ്യുന്നതെന്നും ഉള്‍പ്പെടെ ഈ വിഷയങ്ങളില്‍ ഞങ്ങളുടെ നിലപാട് ഞങ്ങള്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്,' വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
'മറ്റ് പല രാജ്യങ്ങളും സ്വന്തം ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി സ്വീകരിക്കുന്ന നടപടികള്‍ തന്നെ സ്വീകരിച്ച ഇന്ത്യക്ക് മേല്‍ അധിക താരിഫ് ചുമത്താന്‍ യുഎസ് തീരുമാനിച്ചത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്,' വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
