തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ അണ്ണാഡി.എം.കെ സേലം വെസ്റ്റ് മുൻ യുണിയൻ സെക്രട്ടറി എ.വി രാജുവിനെതിരെ നിയമനടപടിക്കൊരുങ്ങി നടി തൃഷ രംഗത്ത്. മാനനഷ്ടത്തിന് നടി നോട്ടീസ് അയച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടി നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നിരുപാധികം മാപ്പ് പറയണമെന്നും ആണ് തൃഷ അയച്ച വക്കീൽ നോട്ടീസിൽ വ്യക്തമാക്കുന്നത്.
അതേസമയം ഇത് കൂടാതെ വിവിധ പ്രസിദ്ധീകരണങ്ങളിലും സോഷ്യൽ മീഡിയയിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങളും വിഡിയോയും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നീക്കം ചെയ്തില്ലെങ്കിൽ ക്രിമിനൽ, സിവിൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
വിവാദ പരാമർശത്തിന് പിന്നാലെ എ.വി രാജുവിനെതിരെ ആഞ്ഞടിച്ച് തൃഷ രംഗത്തെത്തിയിരുന്നു. 'സമൂഹത്തില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ഏതു തലത്തിലേക്കും തരംതാഴുന്ന നിന്ദ്യരായ മനുഷ്യരെ ആവര്‍ത്തിച്ച് കാണുന്നത് അറപ്പുളവാക്കുന്നുവെന്നാണ് തൃഷ എക്‌സില്‍ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്