കൊൽ ക്കത്ത: ലോക് സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ പിടിക്കാൻ നടിമാരെ രംഗത്തിറക്കി തൃണമൂൽ. പൊതുതിരഞ്ഞെടുപ്പിനൊപ്പം ബരാനഗർ നിയമസഭാ മണ്ഡലത്തിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ സ്ഥാനാർഥിയായി നടി സയന്തിക ബാനർജി മത്സരിച്ചേക്കും.
2009ൽ പുറത്തിറങ്ങിയ ആവാര എന്ന ചിത്രത്തിലൂടെയാണ് സയന്തിക സിനിമാലോകത്തെത്തിയത്. മികച്ച നർത്തകി എന്ന നിലയിലും സയന്തിക ബാനർജി ശ്രദ്ധേയയാണ്. നടിമാരായ ജൂണ്‍ മാലിയ, രചന ബാനർജി എന്നിവരെ ലോക്സഭ സ്ഥാനാർഥികളായി തൃണമൂല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ജൂണ്‍ 1നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് സയന്തിക തൃണമൂലില്‍ ചേർന്നത്. ബാങ്കൂര മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും താരം പരാജയപ്പെട്ടിരുന്നു.
കന്നി നിയമസഭ അങ്കത്തില്‍ തോറ്റെങ്കിലും സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പദവി ലഭിച്ച സയന്തിക ബാനർജി തൃണമൂലിനായി ശക്തമായി രാഷ്ട്രീയ രംഗത്ത് തുടർന്നുമുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്