കൊല്‍ക്കത്ത: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായി മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നാല് തവണ ലോക്സഭാ എംപിയുമായ കല്യാണ്‍ ബാനര്‍ജി.
55 ലക്ഷത്തിലധികം രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്. വ്യാജരേഖകള്‍ ഉപയോഗിച്ച് സൈബര്‍ കുറ്റവാളികള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനരഹിതമായ എസ്ബിഐ അക്കൗണ്ടില്‍ പ്രവേശിച്ചാണ് തട്ടിപ്പ് നടത്തിയത്.
കൊല്‍ക്കത്തയിലെ എസ്ബിഐ ഹൈക്കോടതി ബ്രാഞ്ചിലാണ് എംപിയുടെ തട്ടിപ്പിനിരയായ അക്കൗണ്ട് ഉള്ളത്. സംഭവത്തിൽ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
യഥാര്‍ത്ഥ രേഖകളെന്ന് തോന്നിപ്പിക്കുന്ന പാന്‍, ആധാര്‍ കാര്‍ഡുകളില്‍ മറ്റൊരാളുടെ ഫോട്ടോ പതിപ്പിച്ച് വ്യാജമായി നിര്‍മ്മിച്ചാണ് തട്ടിപ്പുകാരന്‍ ബാനര്‍ജിയുടെ അക്കൗണ്ടിലെ കെവൈസി വിവരങ്ങള്‍ പുതുക്കിയത് എന്നാണ് പരാതിയില്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
