അപകടത്തിനിടെ ഇന്നോവയുടെ എയർ ബാഗുകള്‍ പ്രവർത്തിച്ചില്ല; ഉപഭോക്താവിന് 32.07 ലക്ഷം നഷ്ടപരിഹാരം വിധി 

MARCH 14, 2024, 10:38 AM

ഡല്‍ഹി: അപകടത്തിനിടെ എയർ ബാഗുകള്‍ പ്രവർത്തിക്കാത്ത സംഭവത്തില്‍ ഉപഭോക്താവിന് 32.07 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ ടൊയോട്ട ഇന്നോവ കമ്പനിയോട് ദേശീയ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്.

ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സും ബംഗളൂരുവിലെ കാർ ഡീലർഷിപ്പായ നന്ദി ടൊയോട്ട മോട്ടോർ വേള്‍ഡുമാണ് 15 ലക്ഷം രൂപയും അതിന്റെ 12 വർഷത്തെ ഒമ്പത് ശതമാനം പലിശയും നല്‍കേണ്ടത്. പലിശ മാത്രം ഏകദേശം 17 ലക്ഷം വരും. എന്നാൽ നഷ്ടപരിഹാരം നല്‍കാത്ത പക്ഷം പുതിയ വാഹനം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

2011 മാർച്ച്‌ 11നാണ് സുനില്‍ റെഡ്ഡി എന്നയാള്‍ ടൊയോട്ട ഇന്നോവ വാഹനം വാങ്ങുന്നത്. 2011 ആഗസ്റ്റ് 16നായിരുന്നു അപകടം ഉണ്ടായത്. ആന്ധ്രാപ്രദേശിലെ കുർണൂല്‍ ജില്ലയിലെ ഉലിന്ദകൊണ്ട ഗ്രാമത്തിന് സമീപം കാർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് വാഹനത്തിന്റെ മുന്നിലെ എയർബാഗുകള്‍ പ്രവർത്തിച്ചില്ല. തുടർന്ന് അപകടശേഷം റെഡ്ഡി വാഹനം ബംഗളൂരുവിലെ നന്ദി ടൊയോട്ട മോട്ടോർ വേള്‍ഡ് സർവീസ് സെന്ററില്‍ സർവീസിനായി നല്‍കി. കൂടാതെ എയർബാഗ് പ്രവർത്തിക്കാത്തതിന് കമ്പനിയോട് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.

vachakam
vachakam
vachakam

എന്നാല്‍ കമ്പ നി തെറ്റ് അംഗീകരിക്കാനോ നഷ്ടപരിഹാരം നല്‍കാനോ വിസമ്മതിച്ചതോടെ ആണ് റെഡ്ഡി വക്കീല്‍ നോട്ടീസ് അയച്ചത്. ഇതിനും മറുപടി ലഭിച്ചില്ല. ഇതേ തുടർന്ന് ആൺ  അദ്ദേഹം ജില്ലാ ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. അപകട സമയത്ത് എയർബാഗുകള്‍ തുറന്നില്ലെന്നും വാഹനത്തിന്റെ മുൻഭാഗത്ത് കാര്യമായ കേടുപാട് സംഭവിച്ചതായും യാത്രക്കാർക്ക് പരിക്കേറ്റതായും പരാതിയില്‍ ഉന്നയിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam