ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാർഡൻ സ്മാരകമാക്കില്ലെന്ന് തമിഴ്നാട് സർക്കാർ. ഇത് സംബന്ധിച്ച ബില്ല് വ്യാഴാഴ്ച തമിഴ്നാട് നിയമസഭ പാസാക്കി.
2020 ലെ മുൻ സർക്കാരിന്‍റെ കാലത്തെ ഡോ. ജയലളിത മെമ്മോറിയല്‍ ഫൗണ്ടേഷൻ ആക്‌ട് പ്രകാരമാണ് പോയസ് ഗാർഡൻ സ്മാരകമാക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇതിനെതിരേ ജയലളിതയുടെ ബന്ധു ജെ. ദീപ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയില്‍ വിധിപറഞ്ഞ കോടതി പോയസ് ഗാർഡൻ ദീപയ്ക്ക് വിട്ടുനല്‍കാൻ നിർദേശിച്ചിരുന്നു.
കോടതി വിധിപ്രകാരം മുൻപ് പാസാക്കിയ നിയമം നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് വിഷയത്തില്‍ നിലവിലെ തമിഴ്നാട് സർക്കാരിന്‍റെ പുതിയ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്