കോയമ്പത്തൂർ കൂട്ട ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച 3 പ്രതികളേയും കാലിൽ വെടിവെച്ച് വീഴ്ത്തി

NOVEMBER 3, 2025, 9:13 PM

ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ 3 പ്രതികൾ പിടിയിൽ. ശിവഗംഗ സ്വദേശിക സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് പിടിയിലായത്. സതീഷും കാർത്തിക്കും സഹോദരങ്ങളാണ്. 

കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

പൊലീസ് കോൺസ്റ്റബിളിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്. കൈയ്ക്ക് പരിക്കറ്റ കോൺസ്റ്റബിളും ആശുപത്രിയിൽ ചികിത്സയിലാണ്.

vachakam
vachakam
vachakam

കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് എംബിഎ വിദ്യാർത്ഥിനിയെ ഒരു സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം തന്‍റെ പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു യുവതി.

ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്ത ശേഷം യുവാവിനെ വാൾ കൊണ്ടു വെട്ടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഭയന്ന യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. യുവതിയെ പ്രതികൾ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam