ഇന്‍ഡോറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. ഇന്‍ഡോറിലെ റാണിപുരയിലാണ് സംഭവം.അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും,12പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അലിഫ, ഫഹീം എന്നിവരാണ് മരിച്ചത്.പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്.ഒരു കുടുംബത്തിലെ 14 പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിള്ളലുകള്‍ മൂലമാണ് കെട്ടിടം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.കെട്ടിടത്തിന് 10-15 വര്‍ഷം പഴക്കമുണ്ട്. സമീപത്തുള്ള മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
