ഗുവാഹത്തി: സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം ഭരിച്ചവര്‍ക്ക് ആരാധനാലയങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ഗുവാഹത്തിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ കാരണങ്ങളാല്‍ സ്വന്തം സംസ്‌കാരത്തേക്കുറിച്ചോര്‍ത്ത് ലജ്ജിക്കുന്ന പ്രവണത സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ചവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷത്തനിടെ സാഹചര്യങ്ങള്‍ക്ക് മാറ്റംവന്നിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു.
അസമിൽ 11,600 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മാത്രമല്ല, ദക്ഷിണേഷ്യയുടെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ഈ പദ്ധതികൾ വഴിയൊരുക്കുമെന്നും മോദി പറഞ്ഞു.
498 കോടി രൂപ ചെലവിൽ കേന്ദ്രം നിർമിച്ച കാമാഖ്യ ക്ഷേത്ര ഇടനാഴി പദ്ധതി തയ്യാറായിക്കഴിഞ്ഞാൽ 'ശക്തിപീഠം' സന്ദർശിക്കാൻ ധാരാളം ഭക്തർ എത്തുമെന്നും ഇത് ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഇത് വടക്കുകിഴക്കൻ ഭാഗത്തേക്കുള്ള കവാടമായി മാറും. ആയിരക്കണക്കിന് വർഷത്തെ വെല്ലുവിളികൾക്കിടയിലും, ഇവ നമ്മുടെ സംസ്‌കാരത്തിൻ്റെ പ്രതീകങ്ങളാണ്. നമ്മുടെ ശക്തമായ സംസ്‌കാരത്തിൻ്റെ ഭാഗമായ ഈ ചിഹ്നങ്ങളിൽ പലതും ഇന്ന് നാശമായി മാറിയിരിക്കുകയാണ്.
സ്വാതന്ത്ര്യാനന്തരം ദീർഘകാലം ഭരണം നടത്തിയവർക്ക് ഇത്തരം വിശ്വാസകേന്ദ്രങ്ങളുടെ മൂല്യവും പ്രാധാന്യവും മനസ്സിലാക്കാൻ കഴിയാതെ അവഗണിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്