വ്യോമസേനയുടെ കരുത്തായ തേജസ് അപകടത്തില്‍പെട്ടത് ഇത് രണ്ടാം തവണ

NOVEMBER 21, 2025, 9:51 AM

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായ തേജസ് അപകടത്തില്‍പെട്ടത് ഇത് രണ്ടാം തവണയാണ്. തദ്ദേശീയമായി വികസിപ്പിച്ച ഈ ചെറു യുദ്ധ വിമാനം ലക്ഷ്യ കേന്ദ്രങ്ങള്‍ കൃത്യതയോടെ തകര്‍ക്കുന്നതില്‍ കേമനാണ്. 2001 ല്‍ വ്യോമസേനയുടെ ഭാഗമായ തേജസ് ആദ്യമായി തകര്‍ന്ന് വീണത് 23 വര്‍ഷത്തിന് ശേഷമാണ്. 2024 മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ വച്ചായിരുന്നു അന്ന് അപകടമുണ്ടായത്. 

മാര്‍ച്ച് 12 ന് ജയ്‌സാല്‍മീറിലെ ഒരു ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപമാണ് തേജസ് തകര്‍ന്ന് വീണത്. ഭാരത് ശക്തി എന്ന് പേരിട്ട സൈനികാഭ്യാസത്തില്‍ പങ്കെടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. വിമാനം കത്തിയെങ്കിലും അന്ന് പൈലറ്റിന് സുരക്ഷിതമായി പുറത്ത് കടന്നിരുന്നു. മണിക്കൂറില്‍ 2200 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കാന്‍ ശേഷിയുള്ള തേജസിന് 3500 കിലോഗ്രാം വരെ ആയുധങ്ങള്‍ വഹിക്കാനും 1850 കിലോമീറ്റര്‍ അകലെ വരെ പറന്ന് ആക്രമണം നടത്തി തിരികെ എത്താനും ഉള്ള ശേഷിയുണ്ട്.

എന്‍ജിന്‍ തകരാറാണ് അന്ന് തേജസിന്റെ വീഴ്ചയ്ക്ക് കാരണമായത്. എംകെ1 വിഭാഗത്തില്‍ പെട്ട തേജസ് യുദ്ധവിമാനമായിരുന്നു ഇത്. തുടര്‍ന്ന് എല്ലാ എംകെ1 തേജസ് വിമാനങ്ങളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ തകരാറുകള്‍ കണ്ടെത്തിയിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam