ബീജിങിനെ വെട്ടി മുംബൈ! ഏഷ്യയില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാര്‍ ഈ നഗരത്തില്‍

MARCH 26, 2024, 1:16 PM

മുംബൈ: ഏഷ്യയില്‍ ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ള നഗരമായി മുംബൈ. ചൈനയുടെ തലസ്ഥാനമായ ബീജിങിനെ പിന്തള്ളിയാണ് മുംബൈ ഈ നേട്ടം കൊയ്തത്. ബീജിങിലെ 16,000 ചതുരശ്ര കിലോമീറ്ററില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ശതകോടീശ്വരന്മാരാണ് ഇപ്പോള്‍ മുംബൈയിലെ 603 ചതുരശ്ര കിലോമീറ്ററില്‍ ഉള്ളത്.

2024 ലെ ഹുറുണ്‍ റിസര്‍ച്ചിന്റെ ആഗോള റിച്ച് ലിസ്റ്റ് പ്രകാരം ഒരു വര്‍ഷത്തിനിടെ മുംബൈയില്‍ നിന്ന് 26 ശതകോടീശ്വരന്മാരാണെങ്കില്‍ ബീജിങില്‍ ഇത് 18 ശതകോടീശ്വരന്മാരാണ് ഉണ്ടായത്. ഇതോടെ ഏഷ്യയിലെ ശതകോടീശ്വന്മാരുടെ തലസ്ഥാനമായി മുംബൈ മാറിയിരിക്കുകയാണ്.

119 ശതകോടീശ്വരന്മാരുമായി ഏഴ് വര്‍ഷത്തിന് ശേഷം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരം. 97 പേരുമായി ലണ്ടനാണ് രണ്ടാം സ്ഥാനത്ത്. 92 ശതകോടീശ്വരന്മാരുമായി മുംബൈ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ബീജിങില്‍ 91 ശതകോടീശ്വരന്മാരാണുള്ളത്. ഇന്ത്യയില്‍ ആകെ 271 ശതകോടീശ്വരന്മാരാണ് ഉള്ളതെങ്കില്‍ ചൈനയില്‍ 814 ശതകോടീശ്വരന്മാരാണ് ഉള്ളതെന്ന് ഹുറുണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ പറയുന്നു.

മുംബൈയുടെ മൊത്തം ശതകോടീശ്വരന്മാരുടെ ആസ്തി മുന്‍ വര്‍ഷത്തേക്കാള്‍ 47 ശതമാനം വര്‍ധിച്ച് 445 ബില്യണ്‍ ഡോളറായി. എന്നാല്‍ ബീജിങില്‍ മൊത്തം ശതകോടീശ്വരന്മാരുടെ സമ്പത്ത് 28 ശതമാനം കുറഞ്ഞ് 265 ബില്യണ്‍ ഡോളറായി. ഊര്‍ജ്ജമേഖലയിലും ഔഷധനിര്‍മ്മാണ മേഖലയുമാണ് മുംബൈയുടെ സമ്പത്തില്‍ ബൃഹത് പങ്ക് വഹിക്കുന്നത്.

ശതമാന കണക്ക് പ്രകാരം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ മംഗള്‍ പ്രഭാത് ലോധയാണ് മുംബൈയിലെ ഏറ്റവും വലിയ സമ്പത്ത് നേടിയത് (116%). ആഗോള സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്മാര്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും മുകേഷ് അംബാനി പത്താം സ്ഥാനത്ത് തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam