ചെന്നൈ: തിരുവനന്തപുരം-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് ചെന്നൈയില്‍ അടിയന്തരമായി ഇറക്കിയത്. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തില്‍ ഉണ്ടായിരുന്നു.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ രംഗത്തെത്തി. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന എഐ-2455 വിമാനത്തിലെ ജീവനക്കാര്‍, കാലാവസ്ഥ മോശമായതിനാല്‍, സാങ്കേതിക പ്രശ്നം ഉള്ളതായി സംശയിക്കുകയും മുന്‍കരുതല്‍ നടപടിയായി ചെന്നൈയിലേക്ക് വഴിതിരിച്ച് വിടുകയും ആയിരുന്നുവെന്നാണ വിശദീകരണത്തില്‍ പറയുന്നത്.
വിമാനം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കിയെന്നും അവിടെ വിമാനം ആവശ്യമായ പരിശോധനകള്‍ക്ക് വിധേയമാക്കും. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദിക്കുന്നു എന്നും അവര്‍എയര്‍ ഇന്ത്യ അറിയിച്ചു. തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നും 7:50 ന് ആയിരുന്നു വിമാനം പുറപ്പെട്ടത്. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ വിമാനം പറന്നത് ഒരു മണിക്കൂര്‍ നേരം ആണ്. അതിന് ശേഷമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്