ചെന്നെെ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇന്നലെ രാത്രി പള്ളിക്കരണായിലെ ഒരു ബാറിന് മുന്നിൽ വച്ചായിരുന്നു സംഭവം.
ചെന്നെെയ്ക്ക് സമീപം പള്ളിക്കരണായി സ്വദേശി പ്രവീണിനെയാണ് (25) ഭാര്യ ശർമിയുടെ സഹോദരനും ബന്ധുക്കളും ചേർന്ന് കൊന്നത്. പ്രവീണിനെ വളഞ്ഞ നാലംഗസംഘം ബാറിന് മുന്നിലിട്ട് അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
യുവാവിന്റെ ഭാര്യ ശർമിയുടെ സഹോദരൻ ദിനേശ് ഉൾപ്പെടെയുള്ളവരാണ് പ്രവീണിനെ ആക്രമിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ നവംബറിലാണ് പ്രവീണും ശർമിയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിന് ശർമിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഇത് മറികടന്നായിരുന്നു വിവാഹം.
അതേസമയം സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്