തെലുങ്കാന സ്വദേശിനി കാമുകന്‍റെയും സുഹൃത്തിന്‍റെയും സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഭർത്താവിന്‍റെ ചെവിയിൽ വിഷം ഒഴിച്ചാണ് ഇവർ ഈ ക്രൂരകൃത്യം നടപ്പിലാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.
മദ്യപാനത്തിന് അടിമയായിരുന്ന സമ്പത്ത് മദ്യപിച്ച് ഭാര്യയെ പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് ആണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സമ്പത്തിനും രമാദേവിക്കും രണ്ട് കുട്ടികളാണ് ഉള്ളത്. രമാദേവി ഒരു ചായക്കടയിൽ ജോലി ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. ഇവിടെ വച്ചാണ് ഇവർ 50 -കാരനായ കരൺ രാജയ്യയെ പരിചയപ്പെടുന്നതും ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ഈ ക്രൂര കൃത്യം ചെയ്യാൻ പ്രതികൾ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്നാണ് ലഭിക്കുന്ന വിവരം. ശുചീകരണ തൊഴിലാളിയായ സമ്പത്ത് എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സമ്പത്തിന്‍റെ ഭാര്യ രമാദേവിയെയും മറ്റ് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്