ഡൽഹി: ഹിന്ദു നിയമപ്രകാരം വിവാഹിതയാകുന്ന സ്ത്രീയുടെ ഗോത്രം വിവാഹശേഷം മാറുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഭർത്താവ് ജീവിച്ചിരിപ്പില്ലാത്തതോ മക്കളില്ലാത്തതോ ആയ സ്ത്രീ വിൽപത്രം തയ്യാറാക്കിയിട്ടില്ലെങ്കിൽ അവർ മരിക്കുമ്പോൾ സ്വത്തുക്കൾ ഭർത്താവിന്റെ അനന്തരാവകാശികൾക്കായിരിക്കും കൈമാറ്റപ്പെടുകയെന്നും സ്വന്തം കുടുംബത്തിന് ആയിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം ഇത് 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി വി നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം. 'വാദിക്കുന്നതിന് മുൻപ് ഒരു കാര്യം ഓർക്കൂ, ഇത് ഹിന്ദു പിന്തുടർച്ചാവകാശ നിയമമാണ്. എന്താണ് ഹിന്ദു എന്നതിന്റെ അർത്ഥം? എങ്ങനെയാണ് ഹിന്ദു സമൂഹം നിയന്ത്രിക്കപ്പെടുന്നത്? ഈ വാക്കുകൾ പറയാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല എങ്കിലും കന്യാദാനം ചെയ്യപ്പെടുമ്പോൾ സ്ത്രീയുടെ ഗോത്രവും മാറുന്നു. അവളുടെ പേരും മാറുന്നു.
അവൾക്ക് ഭർത്താവിൽ നിന്ന് ജീവനാംശം നേടാൻ അവകാശമുണ്ട്.ദക്ഷിണേന്ത്യയിൽ വിവാഹിതയായ സ്ത്രീ മറ്റൊരു ഗോത്രത്തിലേയ്ക്ക് മാറുന്നതായി പ്രഖ്യാപിക്കുന്ന ഒരു ചടങ്ങുവരെയുണ്ട്. ഇതൊന്നും തുടച്ചുനീക്കാനാകില്ല. മാതാപിതാക്കളിൽ നിന്നോ സഹോദരരിൽ നിന്നോ വിവാഹിതയായ സ്ത്രീ ജീവനാംശം വാങ്ങാറില്ല. ഒരു സ്ത്രീ വിവാഹിതയായാൽ നിയമപ്രകാരം ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനും കുട്ടികൾക്കുമാണ് അവളിൽ ഉത്തരവാദിത്തമുള്ളത്. സ്ത്രീക്ക് മക്കളില്ലായെങ്കിൽ വിൽപത്രം തയ്യാറാക്കാവുന്നതാണ്' എന്നാണ് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
