കൈവശമുള്ള രണ്ടായിരം രൂപ നോട്ടുകള്‍ ഈ സാമ്പത്തിക വര്‍ഷം മാറ്റിയെടുക്കാന്‍ സാധിക്കില്ല

MARCH 29, 2024, 5:58 PM

ന്യൂഡല്‍ഹി: രണ്ടായിരം രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഈ സാമ്പത്തിക വര്‍ഷം സാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക്. ആര്‍ബിഐ ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷത്തെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതിനാല്‍ ആര്‍ബിഐ ഓഫീസുകളില്‍ 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യില്ല.

എന്നാല്‍ ഏപ്രില്‍ രണ്ടിന് സേവനം പുനരാരംഭിക്കുമെന്നും സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. 2024 ഏപ്രില്‍ ഒന്ന് തിങ്കളാഴ്ച 19 ഓഫീസുകളില്‍ 2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല. അക്കൗണ്ടുകളുടെ വാര്‍ഷിക ക്ലോസിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2024 ഏപ്രില്‍ രണ്ട് ചൊവ്വാഴ്ച ഈ സൗകര്യം പുനരാരംഭിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മെയ് 19 മുതല്‍ അഹമ്മദാബാദ്, ബംഗളൂരു, മുംബൈ തുടങ്ങി വിവിധ നഗരങ്ങളില്‍ സ്ഥിതി ചെയ്യുന്ന 19 ആര്‍ബിഐ ഓഫീസുകളില്‍ 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആളുകള്‍ക്ക് സാധിക്കുമായിരുന്നു. വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും 2000 രൂപ നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആര്‍ബിഐ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ അനുമതി നല്‍കിയിരുന്നു.

2024 മാര്‍ച്ച് ഒന്നോടെ 2023 മെയ് 19 മുതല്‍ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളില്‍ ഏകദേശം 97.62% ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിച്ചിട്ടില്ലെങ്കിലും അവയുടെ വിതരണം പൂര്‍ണമായും തടയുകയാണ് റിസര്‍വ് ബാങ്ക്.

2018 ല്‍ 2000 രൂപ നോട്ടുകള്‍ അവതരിപ്പിച്ച ഘട്ടത്തില്‍ ഏകദേശം 3.56 ലക്ഷം കോടി രൂപയായിരുന്നു ഇവയുടെ മൂല്യം. എന്നാല്‍ 2024 ഫെബ്രുവരി 29 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നോട്ടുകളുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam