ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ഷെഡ്യൂളിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എന്‍സിപി തുടങ്ങിയ പാര്‍ട്ടികളാണ് എതിര്‍പ്പുമായി രംഗത്തു വന്നത്.
ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കുമെന്ന് പാര്‍ട്ടികള്‍ വ്യക്തമാക്കി. ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നീണ്ടുപോകുന്നത് ശരിയായ നടപടിയല്ലെന്നാണ് ആക്ഷേപം.
മൂന്നോ നാലോ ഘട്ടങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കണമായിരുന്നു എന്ന് മായാവതി അഭിപ്രായപ്പെട്ടു. ദൈര്‍ഘ്യമേറിയ വോട്ടെടുപ്പ് ഷെഡ്യൂള്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
പശ്ചിമ ബംഗാളിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.
എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയെയും സഹായിക്കാനല്ല ഇത്രയും നീണ്ട ഷെഡ്യൂൾ നൽകിയതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിശദീകരിച്ചു. ഉത്സവ തീയതികൾ, ജില്ലാ കളക്ടർമാർ നൽകുന്ന നിർദേശങ്ങൾ, സുരക്ഷാ സൈനികര്‍ക്ക് ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലങ്ങളിലേക്ക് എത്താനുള്ള സൗകര്യം തുടങ്ങിയവ പരിഗണിച്ചാണ് വോട്ടെടുപ്പ് ഷെഡ്യൂള്‍ ക്രമീകരിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്