കേരളത്തിന് വീണ്ടുമൊരു വന്ദേ ഭാരത് സർവീസ് വരുന്നു. എറണാകുളത്ത് നിന്നും തൃശൂര്‍, പാലക്കാട് വഴി ബെംഗളൂരുവിലേക്കാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
ഉദ്ഘാടന തീയ്യതി നിലവിൽ അറിയിച്ചിട്ടില്ല. എന്നാൽ എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ സമയക്രമം പുറത്തുവന്നിട്ടുണ്ട്. ട്രെയിൻ നമ്പർ 22651 കെഎസ്ആർ ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് രാവിലെ 05:10 ന് ആണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1:50 ഓടെ എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും.
ട്രെയിൻ നമ്പർ 22652 എറണാകുളം – കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 2:20 നാണ് എറണാകുളം ജംഗ്ഷനിൽ നിന്നും യാത്ര പുറപ്പെടുന്നത്. രാത്രി11:00 ന് ബെംഗളൂരുവിൽ എത്തിച്ചേരുകയും ചെയ്യും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
