'സുദര്‍ശന്‍ സേതു'; ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ഗുജറാത്തില്‍

FEBRUARY 25, 2024, 9:59 AM

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു.

979 കോടി രൂപ ചെലവഴിച്ച്‌ നിര്‍മ്മിച്ച തൂക്കുപാലം ദ്വാരകയിലാണ്. 'സുദര്‍ശന്‍ സേതു' എന്ന് പേരിട്ടിരിക്കുന്ന പാലം ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിച്ച്‌ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

നാലുവരിയില്‍ 27.20 മീറ്റര്‍ വീതിയില്‍ പണിത പാലത്തില്‍ 2.50 മീറ്റര്‍ വീതിയില്‍ ഫുട്ട്പാത്തും ക്രമീകരിച്ചിട്ടുണ്ട്. ഇരുവശങ്ങളിലും ഫുട്ട്പാത്തുണ്ട്.

vachakam
vachakam
vachakam

ഭഗവദ്ഗീതയിലെ ശ്ലോകങ്ങളും ഇരുവശത്തും ശ്രീകൃഷ്ണന്റെ ചിത്രങ്ങളും കൊണ്ടാണ് ഫുട്ട്പാത്ത് അലങ്കരിച്ചിരിക്കുന്നത്. 

2.3 കിലോമീറ്റര്‍ ദൂരം വരുന്ന പാലത്തിന്റെ കല്ലിടല്‍ ചടങ്ങ് 2017ല്‍ മോദി തന്നെയാണ് നിര്‍വഹിച്ചത്. പുതിയ ദ്വാരകയെ പഴയ ദ്വാരകയുമായി ബന്ധിപ്പിച്ച്‌ കൊണ്ടുള്ള പാലം യാത്രാദുരിതത്തിന് പരിഹാരമാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam