ന്യൂഡല്‍ഹി: യു.എസിന് ഇന്ത്യയെയും റഷ്യയെയും നിഗൂഢവും ദുരൂഹവുമായ ചൈനയോട് അടുത്തപ്പോള്‍ നഷ്ടപ്പെട്ടു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. വിഷയം തീരുവയല്ലെന്നും മറിച്ച് ആത്മാഭിമാനം, അന്തസ്സ്, ബഹുമാനം എന്നിവയാണെന്നും മനീഷ് തിവാരി വ്യക്തമാക്കി.
ഇന്ത്യ റൊട്ടി കഴിക്കുന്നത് കുറച്ചേക്കാം. പക്ഷേ, ഭീഷണിയ്ക്ക് മുന്‍പില്‍ ഒരിക്കലും മുട്ടുമടക്കില്ലെന്ന് തിവാരി എക്‌സില്‍ കുറിച്ചു.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ഉള്‍പ്പെടെയുള്ള മുന്‍ പോരാട്ടങ്ങളും നിലവിലെ സാഹചര്യവും പരാമര്‍ശിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി ഇന്ത്യ വിജയം നേടി. പലതും ത്യജിക്കാന്‍ ഇന്ത്യ തയ്യാറാകും. പക്ഷേ, ഒരുതരത്തിലുള്ള ഭീഷണിക്കും ഇന്ത്യ വഴങ്ങില്ല.
ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്. ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ ഇന്ത്യയും റഷ്യയും ചൈനയും ഒരുമിച്ച് പങ്കെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്