രാജ്‌കോട്ട് : തൻ്റെ സുഹൃത്തുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഗുരുപ ജിരോളിയാണ് ഭാര്യ അംബികയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹത്തിനൊപ്പമുള്ള വീഡിയോകളെടുത്ത് ഇയാള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ട്.
അതേസമയം ഭാര്യയെ താൻ കൊന്നതാണെന്ന കുറ്റസമ്മതം നടത്തിയ ഇയാള്‍ അപ്പാർട്ട്മെൻറിലെ മറ്റു താമസക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ചോരയില്‍ക്കുളിച്ചു കിടക്കുന്ന ഭാര്യ അംബികയുടെ മൃതദേഹത്തിന് അടുത്ത് നിന്നായിരുന്നു ഇയാളുടെ മാപ്പ് പറച്ചിൽ.
അത് പോലെ തന്നെ അറസ്റ്റ് ചെയ്‌താല്‍ വിലങ്ങണിയിക്കരുതെന്നും സാധാരണ കുറ്റവാളികളോട് പെരുമാറുന്നത് പോലെ പെരുമാറരുതെന്നും ഇയാള്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്