ന്യൂഡല്‍ഹി: ജോലി തേടിപ്പോയ ചില ഇന്ത്യക്കാർ റഷ്യയിലെ യുദ്ധമേഖലയില്‍ കുടുങ്ങിയെന്ന വാർത്ത സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം രംഗത്ത്. ഈ യുവാക്കളെ മോചിപ്പിക്കാൻ ശ്രമം നടത്തുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യക്കാരെ വാഗ്നർ സേനയില്‍ ചേരാൻ നിർബന്ധിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന് വിവരം ലഭിച്ചു. 12 ഇന്ത്യക്കാരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നത്. 'കുറച്ച് ഇന്ത്യൻ പൗരന്മാർ റഷ്യയില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ മോചിപ്പിക്കാൻ റഷ്യൻ അധികാരികളുമായി ചർച്ച നടത്തും. എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണം. സംഘർഷത്തില്‍ നിന്ന് വിട്ടുനില്‍ക്കുക' എന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ പ്രതികരിച്ചത്.
തെലങ്കാനയില്‍ നിന്ന് രണ്ടുപേരും കർണാടകയില്‍ നിന്ന് മൂന്നുപേരും ഗുജറാത്തിലും യുപിയില്‍ നിന്നും ഒരാള്‍ വീതവും കാശ്‌മീരില്‍ നിന്ന് രണ്ടുപേരുമാണ് റഷ്യയിലെ മരിയുപോള്‍, ഹാർകീവ്, ഡോണെട്‌സ്‌ക് എന്നിവിടങ്ങളിലായി കുടുങ്ങിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സെക്യൂരിറ്റി ജോലി ലഭിക്കുമെന്ന് ഫൈസല്‍ ഖാൻ എന്ന യൂട്യൂബ് വ്ലോഗറുടെ വീഡിയോ കണ്ടാണ് ഇവർ ഏജന്റിനെ സമീപിക്കുന്നത്. 3.5 ലക്ഷം രൂപ വീതമാണ് ഇരകളായ ഓരോ യുവാക്കളും ഏജന്റുമാർക്ക് നല്‍കിയത്.
അതേസമയം സൈന്യത്തില്‍ ചേർന്ന് യുക്രെയിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാൻ തങ്ങള്‍ക്ക് മേലെ സമ്മർദമുണ്ടെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവാക്കള്‍ വീഡിയോയിലൂടെ ബന്ധുക്കളോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എം പി അസറുദ്ദീൻ ഒവൈസിയും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്