ചെന്നൈ: മന്ത്രവാദത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞതിന്റെ പേരില്‍ എതിരാളിയായ മന്ത്രവാദിയെ സഹോദരന്മാർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. റാണിപ്പേട്ട് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ശ്രീനിവാസനെയാണ് (40) സഹോദരങ്ങളായ പ്രകാശ് (35), കൃഷ്ണ (30) എന്നിവർ ചേർന്ന് തലയ്ക്കടിച്ചു കൊന്നത്.
അതേസമയം മന്ത്രവാദത്തിനായി കൂടുതല്‍പ്പേർ ശ്രീനിവാസനെ സമീപിക്കുന്നതാണ് മന്ത്രവാദികളായ പ്രകാശിനെയും കൃഷ്ണയെയും വലിയ രീതിയിൽ പ്രശ്നത്തിലാക്കിയിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ഇരുവർക്കും ഈ കാര്യം കൊണ്ട് ശ്രീനിവാസനോട് വിരോധമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. നെയ്ത്തുജോലിക്കാരായ ശ്രീനിവാസനും പ്രകാശും കൃഷ്ണയും ഇതിനൊപ്പം മന്ത്രവാദവും ചെയ്യുന്നുണ്ടായിരുന്നു.
മൂന്നു വർഷം മുമ്പ് ക്ഷേത്ര ഉത്സവത്തിനിടെ ശ്രീനിവാസൻ പ്രവചനങ്ങള്‍ നടത്തിയതായും ഇതോടെ കൂടുതല്‍പ്പേർ മന്ത്രവാദത്തിനായി ഇയാളെ സമീപിച്ചു തുടങ്ങിയതായും ആണ് നാട്ടുകാർ പറയുന്നത്. ഇതോടെയാണ് ഇയാളോട് വലിയ വിരോധം സഹോദരങ്ങൾക്ക് ആരംഭിച്ചത്.
തുടർന്ന് പനിബാധിച്ച ശ്രീനിവാസനെ സഹോദരങ്ങളായ മന്ത്രവാദികള്‍ സമീപിച്ചു. ഇയാള്‍ക്കുവേണ്ടി മന്ത്രവാദം ചെയ്യാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് തർക്കമുണ്ടാകുകയും ചുറ്റിക ഉപയോഗിച്ച് ശ്രീനിവാസന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്