ജയ്പൂർ : ആൾവാറിൽ യുവാവിൻ്റെ അഴുകിയ മൃതദേഹം വീപ്പയ്ക്കുള്ളിൽ കണ്ടെത്തി.ഉത്തർപ്രദേശ് സ്വദേശിയായ ഹൻസ് രാജ് എന്ന യുവാവിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഒരു ഇഷ്ടിക കളത്തിലെ ജോലിക്കാരനായിരുന്നു.
തിജാര ജില്ലയിലെ ആദർശ് കോളനിയിലാണ് ഹൻസ് രാജും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്.ഹൻസ് രാജിനൊപ്പമുണ്ടായിരുന്ന ഭാര്യയെയും മൂന്ന് മക്കളെയും കാണാനില്ല.ഇവരെ കണ്ടെത്തുന്നതിനുള്ള പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വീടിൻ്റെ ഒന്നാം നിലയിലേക്ക് ചില ആവിശ്യങ്ങൾക്കായി വീട്ടുടമ എത്തിയപ്പോൾ കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു.തുടന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്