ഹൈദരാബാദ്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ചടങ്ങില്‍ ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തിയതിനെച്ചൊല്ലി തെലങ്കാനയില്‍ വിവാദം.'
നല്‍ഗോണ്ട ജില്ലയിലെ യാദാദ്രി ക്ഷേത്രത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും സ്റ്റൂള്‍ പോലുള്ള ഇരിപ്പിടത്തില്‍ ഇരിക്കുമ്പോള്‍ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെ നിലത്തിരിക്കുന്ന വീഡിയോയാണ് വിവാദമായത്.
ദളിതനായതിനാല്‍ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെയെ നിലത്തിരുത്തി കോണ്‍ഗ്രസ് അപമാനിച്ചെന്ന് പ്രതിപക്ഷമായ ഭാരത് രാഷ്ട്രസമിതി ( ബിആര്‍എസ്) ആരോപിച്ചു. തെലങ്കാനയിലെ ആദ്യ ദളിത് ഉപമുഖ്യമന്ത്രിയാണ് മുന്‍ പ്രതിപക്ഷ നേതാവു കൂടിയായ ഭട്ടി വിക്രമാര്‍ക്കെ.
ഉപമുഖ്യമന്ത്രി നിലത്തിരിക്കുന്ന വീഡിയോയും ബിആര്‍എസ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. മന്ത്രിമാരായ കോമാട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ഉത്തം കുമാര്‍ റെഡ്ഡി തുടങ്ങിയവരാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം സ്റ്റൂളില്‍ ഇരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്