ഭോപ്പാല്‍: മധ്യപ്രദേശില്‍ മൊറേന ജില്ലയിലെ ഗ്രാമത്തില്‍ വീണ്ടും ദുരഭിമാനക്കൊല. താഴ്ന്ന ജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് 17കാരിയെ വെടിവച്ച് കൊന്ന് മൃതദേഹം നദിയിൽതള്ളി കുടുംബം. മൊറേന ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. പ്ലസ് ടു വിദ്യാർഥിനിയായ ദിവ്യ സികർവാറാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച മുതല്‍ ദിവ്യയെ കാണാനില്ലായിരുന്നു. പിന്നീട് പൊലീസ് അന്വേഷണം നടത്തിയപ്പോള്‍, പിതാവ് ഭരത് സികര്‍വാര്‍ കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് 30 കിലോമീറ്റര്‍ അകലെയുള്ള കുന്‍വാരി പുഴയില്‍ തള്ളിയതായി കണ്ടെത്തി.
മേല്‍ജാതിയില്‍പ്പെട്ട ക്ഷത്രിയ കുടുംബത്തില്‍ നിന്നുള്ള ദിവ്യയ്ക്ക് താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധമാണ് കുടുംബത്തെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
ചോദ്യം ചെയ്യലിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരസ്പരവിരുദ്ധ മറുപടികളാണ് നൽകിയത്. ഫാനിൽനിന്ന് ഷോക്കേറ്റാണ് പെൺകുട്ടി മരിച്ചതെന്നാണ് ഇവർ ആദ്യം പറഞ്ഞത്.
എന്നാൽ, ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പിന്നീട് പറഞ്ഞു. എന്നാൽ ഭാഗികമായി അഴുകിയ മൃതദേഹം പരിശോധിച്ച ഫോറൻസിക് വിദഗ്ധർ, തലയിൽ വെടിയേറ്റ മുറിവുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
ദിവ്യ വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതായും, അമ്മാവന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു പിസ്റ്റൾ അവളുടെ കൈവശം ഉണ്ടായിരുന്നതായും കുടുംബം പറയുന്നു. കൊലപാതകത്തിന് ഉപയോഗിച്ചത് ഇതേ ആയുധമാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്