ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കോടിക്കണക്കിന് രൂപയുടെ ആപ്പിളുകൾ ചീഞ്ഞഴുകുന്നു.കർഷകർ വർഷം മുഴുവൻ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വിളവെല്ലാം ദേശീയപാതയിൽ ട്രക്കുകളിലെ പെട്ടികളിലിരുന്ന് അഴുകുകയാണ്.കശ്മീരിൽ ആപ്പിൾ വിളവെടുപ്പുകാലമാണ്.ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം ദേശീയപാതയുടെ പലഭാഗങ്ങളും തകർന്നതാണ് വിളവെടുത്ത ആപ്പിളുകൾ ട്രക്ക് മാർഗം ഡൽഹിയിലേക്കെത്തിക്കാൻ കഴിയാതായത്.
ബാരാമുള്ളയിൽനിന്ന് ഇന്ത്യയുടെ മറ്റു നഗരങ്ങളിലേക്കുള്ള ദേശീയപാതയിൽ ആയിരക്കണക്കിന് ട്രക്കുകളാണ് ആപ്പിളും പീച്ചുമടക്കം പഴവർഗങ്ങളുമായി നിരനിരയായി ദിവസങ്ങളായി കിടക്കുന്നത്. ചില വാഹനങ്ങളിലെ ആപ്പിളുകൾ അഴുകിയത് റോഡരികിലേക്ക് തന്നെ തള്ളുകയാണ്.കാശ്മീരിൽ ഏതാണ്ട് 25 ദശലക്ഷം മെട്രിക് ആപ്പിൾ ഉൽപാദിപ്പിക്കുന്നു.
തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് പ്രദേശത്തെ ഹൈവേയിൽഹൈവേയിൽ രണ്ടാഴ്ചയായി ഏകദേശം 4,000 ട്രക്കുകൾ കുടുങ്ങിക്കിടക്കുകയാണ്.ആപ്പിളുകൾ ചീഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇതിനുമാത്രം 146 മില്യൺ ഡോളർ വിലവരും.ചരക്കുനീക്കം തുടരാത്തതിനാൽ ആപ്പിൾ വിളവെടുക്കാതെ തോട്ടത്തിൽ തന്നെ പഴുത്ത് വീണ് നശിക്കുകയാണ്.
ദേശീയപാത നിർമാണത്തിന് 50ഓളം മണ്ണുമാന്തികൾ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നാണ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറയുന്നത്.പഹൽഗാം ആക്രമണത്തെ തുടർന്ന് ടൂറിസം മേഖലയിലുണ്ടായ സാമ്പത്തിക തകർച്ചയേക്കാൾ വളരെ വലുതാണ് വിളവെടുത്ത ആപ്പിൾ കെട്ടിക്കിടന്ന് നശിക്കുന്നതെന്ന് കർഷകർ പറഞ്ഞു.ഒരാഴ്ച കൂടി ഗതാഗതതടസ്സം തുടർന്നാൽ ചീഞ്ഞ ആപ്പിളുകൾ എവിടെകൊണ്ടുപോയി ഉപേക്ഷിക്കുമെന്നതും ആശങ്കയുയർത്തുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും അധ്വാനിച്ച് വളർത്തിയെടുത്ത പഴങ്ങൾ മാലിന്യമായി മാറിക്കൊണ്ടിരിക്കുകയാണ്.കശ്മീരിലെ കർഷകരുടെ അധ്വാനവും സ്വപ്നങ്ങളുമാണ് തോട്ടങ്ങളിലും ട്രക്കുകളിലുമായി ജീർണിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്