മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. മുംബൈയിൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി യോഗം ചേർന്നാകും ടീമിനെ പ്രഖ്യാപിക്കുകയെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായേക്കും. അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിച്ചാൽ സഞ്ജുവിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കും.
ജസ്പ്രീത് ബുംറ ടീമിലുണ്ടാകുമെന്നാണ് സൂചന. തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ എന്നിവരും ടീമിലുണ്ടാകും. സഞ്ജു ഒന്നാം വിക്കറ്റ് കീപ്പറായാൽ ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ എന്നിവരിൽ ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും.
അതേസമയം ഏഷ്യാ കപ്പ് ടീമിലേക്ക് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെയും മധ്യനിര ബാറ്റ്‌സ്മാൻ ശ്രേയസ് അയ്യരെയും പരിഗണിക്കില്ലെന്നാണ് സൂചന. യശസ്വിയോട് റെഡ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെലക്ടർമാർ നൽകിയിരിക്കുന്ന നിർദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്