മംഗളൂരു: മഹാഭാരതം, രാമായണം എന്നിവയെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് അദ്ധ്യാപികയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ട്. കര്‍ണാടകയിലെ മംഗളൂരുവിലെ ഒരു കോണ്‍വെന്റ് സ്‌കൂള്‍ അദ്ധ്യാപികയ്ക്കാണ് ജോലി നഷ്ടമായത്.
അതേസമയം സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആണ് അധ്യാപികയ്ക്ക് ജോലി നഷ്ട്ടമായത് എന്നാണ് പുറത്തു വരുന്ന വിവരം. സെന്റ് ജെരോസ സ്‌കൂളിലെ അദ്ധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിച്ചുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്.
ബിജെപി എംഎല്‍എ വേദ്യാസ് കമ്മത്തിന്റെ അനുയായികളാണ് അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ധ്യാപിക പരാമര്‍ശം നടത്തിയെന്നും ഇവർ ആരോപണമുന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കവേ ഗോദ്രാ കലാപം ബില്‍ക്കിസ് ബാനു കേസ് എന്നിവയെ കുറിച്ചും അദ്ധ്യാപിക സംസാരിച്ചെന്നാണ് ഇവരുടെ ആരോപണം.
അദ്ധ്യാപിക കുട്ടികളുടെ മനസ്സില്‍ വെറുപ്പ് പടര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധക്കാർ ഉന്നയിക്കുന്ന പരാതി.അദ്ധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച സ്‌കൂളിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. എംഎല്‍എ വേദ്യാസ് കമ്മത്ത് ഇന്ന് പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അദ്ധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് തലത്തില്‍ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്