ഡൽഹി: അധ്യാപകനെ സ്കൂള്‍ കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഓൾഡ് സീമാപുരിയിൽ ഗവ. ബോയ്സ് സീനിയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം ഉണ്ടായത്. ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ സ്വദേശിയായ അശുതോഷ് എന്ന അധ്യാപകനാണ് മരിച്ചത്. മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് അധ്യാപകന്റെ ബാഗിൽ നിന്ന് പൊലീസ് കണ്ടെടുത്തു.
അതേസമയം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും അതിന് മറ്റാരും ഉത്തരവാദികളല്ലെന്നും ആണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ജില്ലാ ക്രൈം സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്