ന്യൂഡല്‍ഹി: താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പതാകയ്ക്കൊപ്പം ഏതു പതാക ഉപയോഗിക്കുമെന്നതില്‍ പ്രതിസന്ധി. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതിനാല്‍ അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക പതാകയാണോ താലിബാന്റെ പതാകയാണോ ഉപയോഗിക്കുകയെന്നതില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇന്ത്യയിലെ അഫ്ഗാനിസ്ഥാന്റെ എംബസിക്കു പുറത്ത് അഫ്ഗാനിസ്ഥാന്റെ ഔദ്യോഗിക പതാകയാണ് ഇപ്പോഴും ഉയര്‍ത്തിയിട്ടുള്ളത്. സന്ദര്‍ശക രാജ്യത്തിന്റെ ഔദ്യോഗിക പതാക കൂടിക്കാഴ്ചകളില്‍ ഉണ്ടാകണമെന്നാണ് നയതന്ത്ര ചട്ടം. രണ്ട് രാജ്യങ്ങളുടെയും പതാകകള്‍ നേതാക്കള്‍ക്കു പിന്നിലോ മേശപ്പുറത്തോ പ്രദര്‍ശിപ്പിക്കണമെന്ന ചട്ടം നിലവിലുള്ളതിനാല്‍ ഏത് പതാക ഉയര്‍ത്തുമെന്നതില്‍ വ്യക്തതയില്ല. മുമ്പ് കാബൂളില്‍ അമീര്‍ ഖാന്‍ മുത്താഖിയും ഇന്ത്യന്‍ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ താലിബാന്‍ പതാകയാണ് ഉപയോഗിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
