സ്വിഗ്ഗി, ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിലെത്തി ജ്വല്ലറിയിൽ മോഷണം; അന്വേഷണം ആരംഭിച്ചു പോലീസ് 

JULY 25, 2025, 2:39 AM

ഉത്തർപ്രദേശിലെ ഗാസിബാദിലെ ജ്വല്ലറിയിൽ സ്വിഗ്ഗി, ബ്ലിങ്കിറ്റ് ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ പട്ടാപ്പകല്‍ മോഷണം നടത്തിയതായി റിപ്പോർട്ട്. ഇവർ വേഷം മാറി ആഭരണങ്ങൾ കൊള്ളയടിക്കുന്ന സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

കേവലം ആറ് മിനുറ്റിൽ ആണ് ജ്വല്ലറിയിലെ വിലപിടിപ്പുള്ള ആഭരണങ്ങളുമായി ഇവര്‍ കടന്നു കളഞ്ഞത്. കടയിലെ ഒരു ജീവക്കാരന്‍ നോക്കി നില്‍ക്കെ ഡെലിവറി ഏജന്‍റുമാരുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ ആഭരണങ്ങൾ തങ്ങളുടെ ബാഗുകളില്‍ നിറയ്ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ ഇരുവരും പരസ്പരം സംസാരിക്കുന്നതും ഇടയ്ക്ക് ജീവനക്കാരനെ തല്ലുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

2.55 മിനിറ്റുള്ള സിസിടിവി ദൃശ്യങ്ങളാണ് എഎന്‍ഐയുടെ എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ടത്. ജ്വല്ലറി ഉടമ കൃഷ്ണ കുമാർ വർമ്മ ഉച്ചഭക്ഷണത്തിനായി പുറത്തുപോയ സമയത്താണ് കവർച്ച നടന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മോഷ്ടാക്കൾ കടയിൽ കയറിയ സമയത്ത് അവിടെയുണ്ടായിരുന്നത് ശുഭം എന്ന ജീവനക്കാരനാണെന്നും മോഷ്ടാക്കൾ കടയില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ ശുഭം ഉടമയെ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു.

vachakam
vachakam
vachakam

അതേസമയം ബൈക്കിൽ എത്തിയ രണ്ട് അജ്ഞാതർ ജ്വല്ലറിയിൽ കയറി തോക്ക് ചൂണ്ടി 20 കിലോ വെള്ളിയും 25 ഗ്രാം സ്വർണ്ണവും കൊള്ളയടിച്ചതായി ആണ് കൃഷ്ണ കുമാർ പോലീസില്‍ നല്‍കിയ പരാതിയില്‍  വ്യക്തമാക്കുന്നത്. മോഷ്ടാക്കളെ പിടികൂടുന്നതിനായി ആറ് ടീമുള്ള പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam