കരൂർ ആള്‍ക്കൂട്ട ദുരന്തം: ടി വി കെ നല്‍കിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

OCTOBER 12, 2025, 10:29 PM

കരൂർ ആള്‍ക്കൂട്ട ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്.പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അന്‍ജാരിയ എന്നിവരുടെ ബെഞ്ച് രാവിലെ 10.30 നാണ് ഉത്തരവ് പറയുക.

ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലും സുപ്രീംകോടതി വിധി  പറയും. കേസിൽ മദ്രാസ് ഹൈക്കോടതി, ഉത്തരവിറക്കിയ രീതിയെ സുപ്രീം കോടതി വാക്കാൽ ചോദ്യം ചെയ്തിരുന്നു.

സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് ടി വി കെ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചാലെ കൃതൃമായ അന്വേഷണം നടക്കൂ എന്നാണ് ടിവികെ വാദിച്ചത്. അല്ലെങ്കിൽ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിൽ ഇടപെടുമെന്നും പൊലീസിൻ്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും ടിവികെ കോടതിയിൽ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam