അറസ്റ്റ് ചെയ്യുന്ന വ്യക്തികളെ അനിശ്ചിതകാലം വിചാരണയില്ലാതെ ജയിലില്‍ വയ്ക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി.
അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് കുറ്റാരോപിതര്‍ക്ക് ജാമ്യം നിഷേധിക്കുന്ന ഇ ഡി നടപടിയെ ആണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
കുറ്റാരോപിതരെ വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുന്നതിന് അന്വേഷണം നീട്ടുന്ന ഇ ഡി തന്ത്രം ശരിയല്ലെന്നായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിലപാട്.
ജാർഖണ്ഡിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഇടനിലക്കാരൻ പ്രേം പ്രകാശ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.
"കേസുകളിലെ പ്രതികൾക്ക് സ്ഥിരം ജാമ്യം അനുവദിക്കുക എന്നതിനർത്ഥം അന്വേഷണം പൂർത്തിയാകുന്നതുവരെ അവരെ അറസ്റ്റ് ചെയ്യരുതെന്നാണ്. അന്വേഷണം പൂര്‍ത്തിയാകാത്തിടത്തോളം വിചാരണ ആരംഭിക്കില്ലെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല.
അനുബന്ധ കുറ്റപത്രം സമർപ്പിച്ച് ഒരു വ്യക്തിയെ ദീർഘകാലം ജയിലിൽ അടയ്ക്കാനാവില്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ പ്രതി 18 മാസമായി ജയിലിൽ കഴിയുകയാണ്. ഈ സാഹചര്യം കോടതിക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.'നിങ്ങൾ ഒരാളെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ, അയാളുടെ വിചാരണ ആരംഭിക്കുന്ന ഘട്ടം ഉണ്ടാകണം,' ജെ ഖന്ന വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്