ഡൽഹി: സുപ്രീം കോടതിയുടെ അതീവ സുരക്ഷാ മേഖലകളിൽ ഫോട്ടോകൾ എടുക്കുന്നതും സോഷ്യൽ മീഡിയ റീലുകൾ ചിത്രീകരിക്കുന്നതും നിരോധിച്ച് സുപ്രീംകോടതി.
അഭിമുഖങ്ങളോ, ലൈവുകളോ നൽകാൻ താരതമ്യേന സുരക്ഷാ പ്രശ്നങ്ങൾ കുറവുള്ള പുൽത്തകിടിയുള്ള ഭാഗങ്ങൾ തെരഞ്ഞെടുക്കണമെന്നും മാധ്യമ പ്രവർത്തകരോട് ആവശ്യപ്പെട്ടു.
ഔദ്യോഗിക ഉപയോഗത്തിനൊഴികെ, അതീവ സുരക്ഷാ മേഖലകളിൽ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കുമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.
വീഡിയോഗ്രഫി, റീലുകളുടെ ചിത്രീകരണം എന്നിവക്ക് ഉപയോഗിക്കുന്ന ക്യാമറ, ട്രൈപോഡ്, സെൽഫി-സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങൾക്ക് അതീവ സുരക്ഷാ മേഖലകളിൽ നിയന്ത്രണമേർപ്പെടുത്തുമെന്നാണ് സർക്കുലറിൽ പ്രതിപാദിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്