നിരീക്ഷണം പഴയ രീതിയായി തോന്നാം! വിവാഹപൂർവ ലൈംഗിക ബന്ധത്തിൽ നിന്ന് സ്ത്രീയും പുരുഷനും വിട്ടുനിൽക്കണമെന്ന് സുപ്രിംകോടതി

FEBRUARY 17, 2026, 1:21 AM

ദില്ലി: സ്ത്രീയും പുരുഷനും വിവാഹപൂർവ ലൈംഗിക ബന്ധത്തിൽ നിന്ന്  വിട്ടുനിൽക്കണമെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൽ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന പരാമർശം നടത്തിയത്.

 വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബി വി നാഗരത്നയുടെ പരാമർശം. മാട്രിമോണി വഴി 2022ലാണ് യുവതിയും യുവാവും പരിചയപ്പെടുന്നതും വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തുന്നതും.

പിന്നീട് യുവതി യുവാവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. വിദേശത്തുവെച്ചും ഇരുവരും കണ്ടുമുട്ടി. യുവതിയുടെ സമ്മതമില്ലാതെ സ്വകാര്യദൃശ്യങ്ങൾ പകർത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

vachakam
vachakam
vachakam

വിവാഹത്തിന് മുൻപ് സ്ത്രീയും പുരുഷനും അപരിചിതരാണ്.  അപരിചിതരുമായി ഇടപെടുമ്പോൾ അങ്ങേയറ്റം ശ്രദ്ധാലുക്കളായിരിക്കണം. വിവാഹത്തിന് മുൻപ് ആരും ആരെയും വിശ്വസിക്കില്ല.

കർശനമായ ജീവിത സാഹചര്യത്തിലാണ് വളരുന്നതെങ്കിൽ വിവാഹ പൂർവ്വ ലൈംഗിക ബന്ധത്തിനായി പോവില്ല. നിരീക്ഷണം പഴയ രീതിയായി തോന്നാം. വിവാഹ പൂർവ്വ ലൈംഗിക ബന്ധത്തിന് ആളുകൾ എങ്ങനെ വഴങ്ങുന്നുവെന്ന് മനസിലാക്കുന്നതിൽ പരാജയമാണെന്നും സുപ്രിംകോടതി പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam