ടെട്രാ പാക്കിലെ മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി; കേന്ദ്രത്തോട് വിശദീകരണം തേടി

MAY 21, 2026, 6:02 AM

ഗ്ലാസ് ബോട്ടിലുകളുടെ ക്ഷാമം മറികടക്കാൻ ടെട്രാ പാക്കുകളിലും ചെറിയ സാഷെകളിലും മദ്യം വിൽക്കാനുള്ള മദ്യ കമ്പനികളുടെ നീക്കങ്ങൾക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. ഇത്തരം പാക്കേജിംഗ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും പ്രായപൂർത്തിയാകാത്തവരിൽ മദ്യപാന ശീലം വർധിപ്പിക്കാനും ഇടയാക്കാമെന്ന് നിരീക്ഷണവുമായി സുപ്രീം കോടതി.

ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകൾ പോലെ തോന്നിക്കുന്ന ടെട്രാ പാക്കുകളിലും ചെറിയ സാഷെകളിലും മദ്യം വിൽക്കുന്നത് നിരോധിക്കണമെന്ന ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിനും വിവിധ സംസ്ഥാനങ്ങളിലെ എക്സൈസ് വകുപ്പുകൾക്കും നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

‘കമ്മ്യൂണിറ്റി എഗെയ്ന്‍സ്റ്റ് ഡ്രങ്കണ്‍ ഡ്രൈവിംഗ്’ എന്ന സന്നദ്ധ സംഘടന നൽകിയ ഹർജിക്കുവേണ്ടി ഹാജരായ അഡ്വ. വിപിൻ നായർ കോടതിയെ അറിയിച്ചത്, ഇത്തരം പാക്കറ്റുകളിൽ പുകയില ഉൽപ്പന്നങ്ങളിലേതുപോലെ വ്യക്തമായ മുന്നറിയിപ്പുകൾ ഇല്ലെന്നാണ്. പുറത്തുനിന്ന് നോക്കുമ്പോൾ സാധാരണ ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകൾ പോലെ തോന്നുന്ന ഇവയിൽ ആപ്പിള്‍ ചിത്രങ്ങളും ‘ചില്ലി മാംഗോ വോഡ്ക’ പോലുള്ള ആകർഷക ലേബലുകളും ഉണ്ടാകുമെന്നും, എന്നാൽ ഉള്ളിൽ വോഡ്ക പോലുള്ള ശക്തമായ മദ്യമാണ് ഉള്ളതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

ഉപഭോക്താക്കളെ വഴിതെറ്റിക്കുന്ന തരത്തിലാണ് ഇത്തരം പാക്കേജിംഗുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.

ഹർജിയിലെ പ്രധാന ആവശ്യങ്ങൾ

  • ടെട്രാ പാക്കുകളിലും സാഷെകളിലും മദ്യം വിൽക്കുന്നത് രാജ്യവ്യാപകമായി നിരോധിക്കാൻ ഏകീകൃത നയം കൊണ്ടുവരുക
  • മദ്യം ബോട്ടിലാക്കുന്നതിനും പാക്കേജിംഗിനും കർശന മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക
  • മദ്യവിൽപ്പന ഗ്ലാസ് കുപ്പികളിലോ മദ്യം ആണെന്ന് വ്യക്തമായി തിരിച്ചറിയാവുന്ന കണ്ടെയ്‌നറുകളിലോ മാത്രം പരിമിതപ്പെടുത്തുക

ടെട്രാ പാക്കുകളിലെ മദ്യവിൽപ്പനയെ സുപ്രീം കോടതി വിമർശിക്കുന്നത് ഇതാദ്യമല്ല. 2025 നവംബറിൽ രണ്ട് വിസ്‌കി ബ്രാൻഡുകൾ തമ്മിലുള്ള ട്രേഡ്മാർക്ക് തർക്കം പരിഗണിക്കുമ്പോഴും കോടതി സമാന ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫ്രൂട്ട് ജ്യൂസ് കാർട്ടണുകളോട് സാമ്യമുള്ള ഇത്തരം പാക്കറ്റുകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നായിരുന്നു അന്നും കോടതിയുടെ നിരീക്ഷണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam